തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിനുണ്ടായ കലാപത്തെ സംബന്ധിച്ച് എന്‍.ഐ.എ അന്വേക്ഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ബി.ജെ.പി കേരള ഘടകം എന്‍.ഐ.എക്ക് പരാതി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ നടത്തണമെന്നും എം.ടി.രമേശ് ആവശ്യപെട്ടു.
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ മാത്രം അന്വേഷണം കേന്ദ്രീകരിക്കുന്നത് ഹര്‍ത്താലിന് കലാപം നടത്തിയ സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്താനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കത്തിന്റെ ഫലമാണ്. ഈ പാര്‍ട്ടികളിലൊക്കെ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറി. ചില മാധ്യമ സ്ഥാപനങ്ങളിലും തീവ്രവാദ ബന്ധമുള്ളവര്‍ നുഴഞ്ഞു കയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട് ഉള്ള സാഹചര്യത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എം.ടി.രമേശ് കൂട്ടിച്ചേര്‍ത്തു.