ന്യൂഡൽഹി ; കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മുൻ കേന്ദ്ര മന്ത്രിയും,സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ റാം ജഠ്മലാനി.
രാഹുൽ ഗാന്ധി വെറും കുട്ടിയാണെന്നും,രാജ്യത്തിന്റെ ചരിത്രപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള യോഗ്യതയില്ല, ഇനി അത്തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയാലും അതൊക്കെ അവഗണിച്ചേക്കണമെന്നും റാം ജഠ്മലാനി പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കത്തിനെയും അദ്ദേഹം ശക്തിയായി വിമർശിച്ചു.
വ്യക്തമായ കാരണങ്ങൾ ഉള്ളതുകൊണ്ടു തന്നെയാണ് ഉപരാഷ്ട്രപതി ഇംപീച്ച്മെന്റ് നീക്കത്തെ എതിർത്തതെന്നും അദ്ദേഹം പറഞ്ഞു.ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കങ്ങൾക്ക് വ്യക്തമായ കാരണങ്ങൾ കണ്ടെത്താൻ പോലും കോൺഗ്രസ്സിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു തള്ളിക്കളഞ്ഞിരുന്നു.
നിയമസഭാ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത്. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്നും, നോട്ടിസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.