തിരുവനന്തപുരം : നഴ്സുമാരുടെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കിയെങ്കിലും സമരവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്.
അന്തിമവിജ്ഞാപനമിറക്കിയെങ്കിലും ഇതിന്റെ പകര്‍പ്പോ മറ്റൊ ഇതുവരെ സംഘടനാ നേതാക്കള്‍ക്കോ സമരം ചെയ്യുന്നവര്‍ക്കോ സർക്കാർ നൽകാത്തതിനാലാണ് സമരത്തിൽ നിന്നും പിൻമാറാത്തത്.
മിനിമം ശമ്പളം 20,000 രൂപയാക്കിയാണ് വിജ്ഞാപനം. എന്നാല്‍ കരട് വിജ്ഞാപനത്തില്‍ നിന്നും വ്യത്യസ്തമായി അന്തിമവിജ്ഞാപനത്തിൽ അലവന്‍സുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്