മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷ സേന ആറ് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ഗഡ്ചിരോളിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. ഞായറാഴ്ച ഗഡ്ചിരോളിയില്‍ നടന്ന ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. തഡ്ഗോവോണ് പൊലീസ് സ്റ്റേഷനു സമീപമുള്ള ഗ്രാമമാണ് ഗഡ്ചിരോളി. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷസേന ഈ പ്രദേശങ്ങലില്‍ തിരച്ചില്‍ വ്യാപകമായി നടത്തുന്നുണ്ട്.