പുലവാമ: പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ജമ്മുകശ്മീരിലെ പുല്‍വാമ രജൗറി ജില്ലകളുടെ അതിര്‍ത്തി മേഖലയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവപ്പില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാക് സൈന്യത്തിന്റെ ബങ്കറും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തകര്‍ന്നു.
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുള്‍പ്പെടെ 2018ല്‍ 351 തവണ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായ പശ്ചാത്തലത്തിലാണ് ഇന്ത്യ തിരിച്ചടിച്ചത്. വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തെ ഇനിയും ഇന്ത്യ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നല്‍കുക കൂടിയാണ് നടപടിയിലൂടെ ഇന്ത്യന്‍ സൈന്യം ലക്ഷ്യം വക്കുന്നത്.