ന്യൂഡൽഹി ; പ്രധാനമന്ത്രി ജൻധൻ പദ്ധതി പ്രകാരമുള്ള അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി കടന്നു.
നോട്ട് അസാധുവാക്കിയ നവംബര്‍ 8ന് മുമ്പ് 45,300 കോടിയായിരുന്ന നിക്ഷേപം നോട്ട് അസാധുവാക്കലിനു ശേഷമാണ് 74,000 കോടിക്കുമുകളിലെത്തിയത്.
2017 ഡിസംബറോടെ 73,878.73 കോടിയായി കുറഞ്ഞ നിക്ഷേപം 2018 ഫെബ്രുവരിയോടെ 75,572 കോടിയിലെത്തി. കഴിഞ്ഞ മാസത്തോടെ 78,494 കോടി ഉയര്‍ന്നു.
അക്കൗണ്ടുകളുടെ കാര്യത്തിലും ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്. 2017 ന്റെ തുടക്കത്തിൽ 26.5 കോടി അക്കൗണ്ടുകളായിരുന്നെങ്കിൽ ഈ മാസത്തോടെ അത് 31.45 കോടിയായി ഉയർന്നു.