ന്യൂഡൽഹി ; അവസരങ്ങൾ ലഭിക്കാൻ കാസ്റ്റിംഗ് കൗച്ച് നടത്തുന്ന അവസ്ഥ സിനിമാ രംഗത്ത് മാത്രമല്ല , പാർലമെന്റിലുമുണ്ടെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ്സിന്റെ മുതിർന്ന വനിതാ നേതാവും,രാജ്യ സഭാംഗവുമായ രേണുകാ ചൗധരി.
സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ പിന്തുണക്കും വിധത്തിൽ പ്രമുഖ കൊറിയോഗ്രാഫർ സരോജ് ഖാൻ അഭിപ്രായ പ്രകടനം നടത്തിയതിനു പിന്നാലെയാണ് രേണുക ചൗധരിയുടെ പ്രസ്താവന.
‘അവസരങ്ങൾ ലഭിക്കാൻ സ്ത്രീകൾ കാസ്റ്റിംഗ് കൗച്ചിൽ ഏർപ്പെടുന്ന അവസ്ഥ എല്ലാ രംഗത്തുമുണ്ട്,പാർലമെന്റ് അതിൽ നിന്ന് മുക്തമാണെന്ന് ധരിക്കരുത്, ഇതൊരു കയ്പേറിയ വസ്തുതയാണ് അതിനെതിരെ ഇന്ത്യ ഉണരുകയും,മീ ടൂ എന്നും പറയുകയും ചെയ്യേണ്ട സമയമാണെന്നുമാണ്‘ രേണുകാ ചൗധരി പറഞ്ഞത്.
കാസ്റ്റിങ് കൗച്ച് കാലങ്ങളായി ബോളിവുഡില്‍ നിലനില്‍ക്കുന്നുണ്ടെന്നും വേണമെങ്കില്‍ നിങ്ങള്‍ക്ക് പുരുഷന്റെ കെണിയില്‍ നിന്ന് രക്ഷപ്പെടാവുന്നതേയുള്ളൂവെന്നും നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ എന്തിനാണ് സ്വയം വില്‍പനച്ചരക്കാവുന്നത് എന്നുമാണ് സരോജ് ഖാന് പറഞ്ഞത്.
എന്നാൽ ഇതിനെതിരെ വിമർശനമുയർന്നതോടെ സരോജ് ഖാൻ ക്ഷമാപണം നടത്തി.