മാണ്ട്ല ; കുറ്റകൃത്യങ്ങൾ തടയുന്നതിലുള്ള സർക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസിലൂടെ വ്യക്തമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മദ്ധ്യപ്രദേശിലെ മാണ്ട്ല ജില്ലയിലെ റാംനഗറില്‍ ദേശീയ പഞ്ചായത്തിരാജ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അഭിപ്രായം മാനിച്ച് തീരുമാനമെടുക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്.അതുകൊണ്ടാണ് വധശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസ് കൊണ്ടുവന്നത്.
പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ എല്ലാവരും ഒന്നിക്കണം. രാജ്യത്തെ ജനങ്ങൾ പെൺകുട്ടികളെ ബഹുമാനിക്കണം.ഒപ്പം കുടുംബത്തിലെ ആൺകുട്ടികളെ കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ വളർത്തണം.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനാണ് കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ തന്നെ നൽകണമെന്ന അഭിപ്രായം മുന്നോട്ട് വച്ചത്.ആ നിർദേശത്തെ എല്ലാവരും സ്വാഗതം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.