ആരോഗ്യമുള്ള പൗരന്മാരാണ് ഒരു രാഷ്ട്രത്തിന്റെ ശക്തി . ചില രോഗങ്ങൾ മനുഷ്യരാശിക്കു തന്നെ ഭീഷണി ഉയർത്തുമ്പോൾ യുദ്ധകാലാടിസ്ഥാനത്തിലുള്ള മുൻകരുതലുകൾ വേണ്ടി വരുന്നു. അത്തരത്തിലുള്ള ഒരു രോഗമാണ് എയ്ഡ്സ്. ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി സമഗ്ര ആരോഗ്യ സുരക്ഷായജ്ഞമാണ് രാജ്യവ്യാ പകമായി നടന്നുവരുന്നത് . സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയാണ് കേരളത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് . എയ്ഡ്സിനെക്കുറിച്ചും , പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പദ്ധതികളെക്കുറിച്ചുമാണ് ജനക്ഷേമം പരിശോധിക്കുന്നത്.
https://www.youtube.com/watch?v=VbPxAN_tmNU&t=25s
കേരളത്തിൽ എച്ച് ഐവി എയ്ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്നത് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയാണ് . എച്ച്ഐവി ബാധിതരുടെ ചികിത്സ , മരുന്നുവിതരണം ,കൗൺസിലിങ് , പുനരധിവാസം , പരിശീലനപരിപാടികൾ , നിയമസഹായം ഇവയൊക്കെ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ചുമതലകളിൽപെടുന്നു.രോഗനിർണയവും ചികിത്സയും പോലെ തന്നെ പ്രാധാന്യമുള്ളതാണ് എച്ച്ഐവി രോഗികളുടെ സുരക്ഷയും .
അണുബാധാവ്യാപനം തടഞ്ഞുകൊണ്ട് ,രോഗികൾക്കും ഒപ്പം സമൂഹത്തിനും സുരക്ഷ ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രക്തബാങ്കുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള ചുമതലയും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിക്കാണ്.എച്ച്ഐവി രോഗികളോടുള്ള നമ്മുടെ സമീപനം ഇനിയും മാറേണ്ടിയിരിക്കുന്നു. അവരെയും സമൂഹത്തിന്റെ ഭാഗമായിക്കണ്ട് , മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കുകയാണ് വേണ്ടത് . 2030 ഓടെ ഭൂമുഖത്തു നിന്ന് എയ്ഡ്സിനെ തുരത്തണമെങ്കിൽ നാം ഒന്നിച്ചു കൈകോർക്കേണ്ടിയിരിക്കുന്നു.