അബുദബി: പെർമിറ്റില്ലാത്ത ഇഫ്താർ തമ്പുകൾ ഒരുക്കിയാൽ 10000 ദിർഹം പിഴയീടാക്കുമെന്ന് അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു. ഇഫ്താർ തമ്പുകൾ ഒരുക്കാൻ തയ്യാറെടുക്കുന്നവർ മുൻകൂട്ടി മുൻസിപ്പാലിറ്റിയിൽ അപേക്ഷ നൽകി പെർമിറ്റ് എടുക്കണം.
ഓരോ ഇഫ്താർ തമ്പുകളിലും മുൻസിപ്പാലിറ്റിയിൽ നിന്നുള്ള സമ്മത പത്രം കൂടിയുണ്ടായിരിക്കണം. ഇഫ്താർ തമ്പുകൾ ഉയർന്ന നിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടത് മുൻസിപ്പാലിറ്റിയുടെ ഉത്തരവാദിത്വമാണ്.
സുരക്ഷാ സംവിധാനങ്ങളുടെ ഉറപ്പിന് സിവിൽ ഡിഫൻസ്, കുറ്റമറ്റ ഇലക്ട്രിക് സംവിധാനങ്ങൾക്ക് അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നിവയുടെ അംഗീകാരവും ആവശ്യമാണ്.