പട്ന ; ബിഹാറിലെ മോതിഹാരയിൽ ബസിനു തീപിടിച്ച് 27 പേർ മരിച്ചു.
ബസിനു മുന്നിൽ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബിഹാറിലെ മുസാഫർപുറിൽനിന്ന് ന്യൂഡൽഹിയിലേക്കു പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
ബസ് അപകടത്തിൽപ്പെട്ട ഉടനെ തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതായി പൊലീസ് അറിയിച്ചു.
അപകടത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
കനത്ത മഴയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.