ബംഗലുരു: കര്‍ണാടക ജയനഗര്‍ നിയോജകമണ്ഡലം എംഎല്‍എ ബി.എന്‍.ജയകുമാര്‍(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം. ജയനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായി ഈ വര്‍ഷവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇലക്ഷന് പ്രചാരണത്തിനിടെ വ്യാഴാഴ്ച കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശവസംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നടക്കും.
ജയനഗറില്‍ നിന്നും രണ്ടു തവണ എംഎല്‍എ ആയി ജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. സിവില്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 1990ലാണ് വിജയകുമാര്‍ ബിജെപിയില്‍ ചേരുന്നത്. ലാളിത്യം നിറഞ്ഞ ജീവിതവും പെരുമാറ്റവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്നത്.