രജൗറി: ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ബോധവത്കരണ പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്കൂള്‍ പഠനം അവസാനിപ്പിച്ച വിദ്യാര്‍ത്ഥികളെ വീണ്ടും സ്കൂളിലേക്കയച്ച് കോട്ട് രങ്ക ഗ്രാമ നിവാസികള്‍. ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ ഒരു ചെറു ഗ്രാമമാണ് കോട്ട് രങ്ക.
പെണ്‍കുട്ടികള്‍ പഠനം ഉപേക്ഷിക്കാനുള്ള പ്രധാന കാരണം അവരുടെ വീട്ടിലെ മോശം സാമ്പത്തിക അവസ്ഥയായിരുന്നു. ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ഇവരില്‍ പലരും പട്ടികജാതി വിഭാഗത്തില്‍ പെട്ടവരാണ്.
എന്നാല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ഇവര്‍ക്ക് ഒരു അനുഗ്രഹമായി മാറുകയായിരുന്നു. ഇത് പ്രകാരം പെണ്‍കുട്ടികള്‍ക്ക് പുസ്തകങ്ങളും യൂണിഫോമുമെല്ലാം സൗജന്യമായി ലഭിക്കുന്നു. പഠനം മെച്ചപ്പെടുത്താനുള്ള എല്ലാ സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നു. ഇതിനെക്കുറിച്ച് അധ്യാപകര്‍ ഓരോ വീടുകളിലും കയറി ബോധവത്കരണം നടത്തിയതോടെയാണ് കുട്ടികള്‍ സ്കൂളിലേക്കെത്താന് തയാറായത്.
നിലവില്‍ സ്കൂളിലെ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടേതിനെക്കാള്‍ കൂടുതലായെന്ന് ഇവിടുത്തെ അധ്യാപകര്‍ പറയുന്നു. പഠനം ഉപേക്ഷിച്ച പലരും ഇപ്പോള്‍ തിരിച്ചെത്തുകയാണെന്നും ഇവര്‍ പറഞ്ഞു.