India

വധശിക്ഷ നീതിയുടെ പേരിൽ നടത്തുന്ന കൊലപാതകം , ദരിദ്രരായ തങ്ങളെ അതിൽ നിന്ന് ഒഴിവാക്കണം ; നിർഭയ കേസ് പ്രതികൾ

ന്യൂഡൽഹി ; രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികൾ തങ്ങളെ വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ.

വധശിക്ഷ നീതിയുടെ പേരിൽ നടത്തുന്ന കൊലപാതകമാണെന്നും,ദരിദ്രരും,ചെറുപ്പക്കാരുമായ തങ്ങളെ അതിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ആവശ്യം.

നിരാലംബയായ യുവതിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഹർജിയിൽ വിധി പ്രസ്താവിക്കുന്നത് നീട്ടി.

ഹർജിയിൽ വിശദമായ വാദങ്ങൾ അടുത്ത വ്യാഴാഴ്ച്ചക്കകം എഴുതി സമർപ്പിക്കാൻ ഡൽഹി പൊലീസ് അഭിഭാഷകനോടും,കോടതി ആവശ്യപ്പെട്ടു.

പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരല്ലെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ.പി. സിങ് കോടതിയില്‍ വാദിച്ചു. അതിനാല്‍ തന്നെ പ്രതികള്‍ക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2012 ഡിസംബര്‍ 16 നാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗം ഡല്‍ഹിയില്‍ നടന്നത്. ഇതേതുടര്‍ന്ന് രാജ്യത്ത് വലിയ പ്രതിഷേധങ്ങളാണ് നടന്നത്.

സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ വധശിക്ഷക്ക് എതിരായുള്ള നിലപാട് എടുത്തിട്ടുണ്ട്.

634 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close