India

ലേഡീസ് ലേഡീസ് ഒണ്‍ലി കംപാര്‍ട്ട്മെന്റുകളുടെ സ്ഥാനവും,നിറവും മാറുന്നു

ന്യൂഡല്‍ഹി : ട്രെയിനുകളില്‍ ലേഡീസ് ഒണ്‍ലി കംപാര്‍ട്ട്മെന്റുകളുടെ സ്ഥാനം മധ്യഭാഗത്തേക്കാക്കാനും വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. മാത്രമല്ല ലേഡീസ് കോച്ചുകളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കാനും നീക്കമുണ്ട്.

റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അദ്ധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍ .

2018 സ്ത്രീസുരക്ഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ലേഡീസ് ഒണ്‍ലി കോച്ചുകള്‍ക്ക് പിങ്ക് നിറമാണെന്ന് നൽകുകയെന്നാണ് സൂചന. ജനാലകൾ കമ്പി വലകൾ സ്ഥാപിച്ച് സുരക്ഷിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഈ വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ റെയില്‍വേസോണുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

716 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close