India

കശ്മീരില്‍ ലഷ്‌കര്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ ലഷ്‌കര്‍-ഇ-തൊയ്ബ തട്ടിക്കൊണ്ടുപോയ രണ്ട് പേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു. ഗുല്‍ഷന്‍ മൊഹല്ലയില്‍ താമസക്കാരായ ഹസന്‍ റാസ, ബഷീര്‍ അഹമ്മദ് ദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇവരുടെ വീട്ടിലേക്ക് ഭീകരര്‍ എത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

പുലര്‍ച്ചെ 3.30ഓടെ ഭീകരര്‍ ഇരുവരെയും വെടിവച്ച് കൊന്നതായാണ് വിവരം. ഷാഗുണ്ടിലെ ഒരു മുസ്ലീം പള്ളിക്കു സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അഹമ്മദിന്റെ അമ്മാവനാണ് ഹസന്‍. ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ പങ്ക് വ്യക്തമായതായും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.

383 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close