ന്യൂഡൽഹി ; ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഉത്പന്നങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് പതഞ്ജലി .
ടി ആർ എ ബ്രാൻഡ് ട്രസ്റ്റ് ഈ വർഷം പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
യോഗാചാര്യനായ ബാബാ രാംദേവ് ഈ വിവരം ട്വിറ്ററിൽ പങ്കു വയ്ച്ചിരുന്നു.2006 ലാണ് ആചാര്യ ബാലകൃഷ്ണയുമായി ചേർന്ന് ബാബാ രാം ദേവ് പതഞ്ജലി ആയുർവേദ് ലിമിറ്റഡ് കമ്പനി ആരംഭിച്ചത്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയുർവേദത്തിന്റെ മേന്മകളെ ലോകത്തിനു മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പതഞ്ജലിക്ക് തുടക്കമിട്ടത്.