ന്യൂഡല്‍ഹി : ചലച്ചിത്ര പുരസ്കാരങ്ങൾ വാങ്ങാതിരുന്ന 68 പേർക്ക് മെഡലും പ്രശസ്തിപത്രവും ചെക്കും സ്പീഡ് പോസ്റ്റില്‍ എത്തിക്കുമെന്ന് ഡയറക്ട്രറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ അറിയിച്ചു.
സാധാരണ ഗതിയില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ പുരസ്കാരം എത്തിച്ചു നല്കുന്ന പതിവുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇത്തവണ രാഷ്ട്രപതി പുരസ്കാരം നല്‍കിയത് തെരഞ്ഞെടുക്കപെട്ട 11 പേര്‍ക്ക് മാത്രമായിരുന്നു.
ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാലാണ് രാഷ്ട്രപതി ഏറെ നേരം ചടങ്ങിൽ പങ്കെടുക്കാതിരുന്നത്.
മറ്റ് പുരസ്ക്കാരങ്ങൾ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സമ്മാനിച്ചു.