തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി.യിലെ 141 ജീവനക്കാരെ പിരിച്ചു വിട്ടു. വര്‍ഷം 120 ഡ്യൂട്ടി ചെയ്യാതെ സ്ഥിരനിയമനം നേടിയവരെയാണ് പിരിച്ചു വിട്ടത്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു നടപടി.
എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ നിശ്ചയിച്ച വ്യവസ്ഥ ലംഘിച്ച ജീവനക്കാരെ പിരിച്ചുവിടാനാണ് കെഎസ്ആര്‍ടിസിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്.
പിരിച്ചു വിട്ടതില്‍ അധികവും ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗത്തില്‍പ്പെട്ടവരാണ്.10 വര്‍ഷത്തെ പ്രവൃത്തി പരിചയവും വര്‍ഷം 120 ഡ്യൂട്ടിയുമാണു സ്ഥിര നിയമനത്തിനു മാനദണ്ഡമായി തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്ഥിരനിയമനം ലഭിച്ച 141 പേര്‍ക്ക് ഈ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കെഎസ്ആര്‍ടിസിയുടെ നടപടിക്കെതിരെ തൊഴിലാളി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.