ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും, സിനിമ താരം രജനീകാന്തിന്റെയും വീട്ടില്‍ ബോംബ് വച്ചുവെന്ന് അജ്ഞാത സന്ദേശം. ശനിയാഴ്ച രാത്രിയാണ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തിയത്. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടിലും മുഖ്യമന്ത്രിയുടെ ഗ്രീന്‍വേയ്സ് റോഡിലെ ഔദ്യോഗിക വസതിയിലും ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.
സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയില്‍ നിന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കുഡ്ഡലൂര്‍ സ്വദേശി പ്രദീപ് എന്നയാളാണ് പിടിയിലായത്.