ആലപ്പുഴ : ബാര്‍ കോഴക്കേസ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് സൃഷ്ടിച്ചതാണെന്നും കേസിൽ കെ.എം.മാണിയുടെ പങ്ക് വളരെ ചെറുതാണെന്നും മന്ത്രി എം എം മണി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ വോട്ട് വേണമെന്നും വേണ്ടെന്നുമായി ഇടതുമുന്നണിയിൽ വിഴുപ്പലക്കൽ തുടരുമ്പോഴാണ് കെ.എം.മാണിക്ക് മന്ത്രി എം.എം.മണി ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും മണി വ്യക്തമാക്കി.