തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്ജന് ഡോക്ടര്‍ എ കെ ഉന്മേഷിനെതിരായ കേസ് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഗോവിന്ദ ച്ചാമി പ്രതിയായ കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍ ഉന്മേഷ്, പ്രതിഭാഗത്തിനൊപ്പം നിന്നെന്നെ പരാതിയിലാണ് കേസ്. വിചാരണ വേളയില്‍ പ്രോസിക്യൂഷനാണ് ഉന്മേഷിനെതിരെ ശക്തമായ നിലപാട് എടുത്തത്.
കഴിഞ്ഞ ദിവസം ഉന്മേഷിനെതിരായ നടപടികള്‍ അവസാനിപ്പിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഉന്മേഷ് കുറ്റക്കാരനല്ലെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെയും ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ആയിരുന്നു ഡോക്ടര്‍ ഉന്മേഷിന് അനുകൂലമായ സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ നിലപാട് പ്രോസിക്യൂഷന് ഇന്ന് കോടതിയെ അറിയിച്ചേക്കും.