തൃശൂര്‍: ചികിത്സയിലിരുന്ന റിമാന്‍ഡ് തടവുകാരന് തൃശൂരിലെ മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചു. മണ്ണാര്‍ക്കാട് ആനമുറി സ്വദേശി ടിജോ (40) ആണ് മരിച്ചത്. പാലക്കാട് ജയിലില്‍ റിമാന്‍ഡിലിരിക്കെ നെഞ്ചുവേദന മൂലമാണ് ഇയാളെ മുളങ്കുന്നത്തുകാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കസ്റ്റഡിയിലെടുത്ത ടിജോയെ പൊലീസ് മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. മദ്യം വിറ്റുവെന്ന കേസില്‍ 20 ദിവസം മുമ്പാണ് അഗളി പൊലീസ് ടിജോയെ അറസ്റ്റ് ചെയ്തത്.