തിരുവനന്തപുരം: തിരുവനന്തപുരം പനവിളയില്‍ യുവതി കെട്ടിടത്തിനു മുകളില്‍ നിന്നും വീണു മരിച്ചു. നേമം സ്വദേശിനി ഫാത്തിമ രഹ്നയാണ് മരിച്ചത്. പനവിള അല്‍സബര്‍ അനാഥ മന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്നുമാണ് യുവതി വീണു മരിച്ചത്. യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘമെത്തി തെളിവെടുപ്പ് നടത്തി. യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.