Gulf

കുവൈത്തിൽ സ്വദേശി വത്കരണം ജൂലൈ ഒന്നു മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കാൻ തീരുമാനം

കുവൈറ്റ് : സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്തിൽ നിന്ന് ജൂലൈ ഒന്നിനകം പതിനായിരം വിദേശികളെ പിരിച്ചുവിടണമെന്ന് നിര്‍ദ്ദേശം. പൊതുമേഖലയില്‍ നിന്നും പിരിച്ചുവിടേണ്ട വിദേശികളുടെ കണക്കെടുക്കുന്നു.

ജൂലൈ ഒന്നിനകം പതിനായിരം വിദേശികളെ പിരിച്ചുവിടണമെന്ന നിര്‍ദ്ദേശം വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്റിന്റെ റിപ്ലേയ്‌സ്‌മെന്റ് കമ്മിറ്റി അറിയിച്ചു. വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് അവസരം ലഭിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന വിദേശി ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന 270 ദശലക്ഷം ദിനാര്‍ ലാഭിക്കാനാകുമെന്നുമാണ് കണക്കാക്കുന്നത്.

അഞ്ചുവര്‍ഷത്തിനകം കുവൈത്ത് സര്‍വകലാശാലയില്‍ നിന്ന് മുപ്പതിനായിരം പേര്‍ ബിരുദം നേടിയിറങ്ങുമെന്നാണ് കണക്ക്. അത്രയും പേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് ചെയര്‍മാന്‍ ഖാലിദ് അല്‍ സാല്‍ എംപി അറിയിച്ചു.

അധ്യാപകർക്കായി 2016വരെ 150 ദിനാര്‍ ഭവന അലവന്‍സ് നല്‍കിയിരുന്നു. ഇപ്പോള്‍ അത് 60 ദിനാര്‍ ആണ്. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 2016 -17 വര്‍ഷത്തെ കണക്കനുസരിച്ച് 48,618 വിദേശികളുണ്ട്. അവരില്‍ 24,711 പേര്‍ അധ്യാപകരാണ്. സൂപ്പര്‍വൈസറി തസ്തികയില്‍ 9870 പേരും വിദേശികളാണ്.

384 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close