കണ്ണൂർ : മാഹിയിൽ ആർ.എസ്.എസ് പ്രവർത്തകനെ സിപിഎമ്മുകാർ വെട്ടിക്കൊന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ പറമ്പത്ത് ഷമേജിനെയാണ് വെട്ടിക്കൊന്നത്. വെട്ടേറ്റ ഷമേജ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നവഴിയാണ് മരിച്ചത്.ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരികയായിരുന്ന ഷമേജിനെ ഒരു സംഘം ഓട്ടോറിക്ഷ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു.
https://www.youtube.com/watch?v=mlquYebOR2I
2010 ൽ ആർ.എസ്.എസ് പ്രവർത്തകരായ വിജിത്ത് , ഷിനോജ് എന്നിവരെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.ഈ കേസിൽ ടിപി വധക്കേസ് പ്രതിയായ കൊടി സുനിയും സംഘവുമായിരുന്നു പ്രതികൾ .അതേ സമയം ഷിനോജിന്റെയും വിജിത്തിന്റെയും കൊലപാതകം ആസൂത്രണം ചെയ്തയാളെന്ന് ആരോപിക്കപ്പെടുന്ന സിപിഎം ലോക്കൽ കമ്മിറ്റിയംഗവും മുൻ കൗൺസിലറുമായ തണ്ണിപ്പൊയിൽ ബാബുവിനേയും ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.