മാഹി: ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മാഹിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനായ ഷമോജിനെയാണ് സിപിഎമ്മുകാര്‍ വെട്ടിക്കൊന്നത്.
ഓട്ടോറിക്ഷാ ഡ്രൈവറായ ഷമേജിനെ വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് ഷമേജിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേ സമയം സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സിപിഎമ്മും കണ്ണൂരില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലാണ് കൊല്ലപ്പെട്ടത്.