കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം റിമാന്റിലായ മൂന്നു പേരുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്കിയ അപേക്ഷ ഇന്ന് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരിഗണിക്കും. വരാപ്പുഴ ദേവസ്വം പാടം സ്വദേശികളായ തലയോണിച്ചിറ വീട്ടില്‍ വിബിന്, മദ്ദളക്കാരന് ശ്രീജിത്ത്, കുഞ്ഞാത്ത് പറമ്പില്‍ കെ.ബി.അജിത്ത് എന്നിവരുടെ കസ്റ്റഡി അപേക്ഷയാണ് പരിഗണിക്കുന്നത്. മദ്ദളക്കാരന് ശ്രീജിത്ത് എന്നയാളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴാണ് ആളുമാറി ശ്രീജിത്തിനെ പിടികൂടിയതെന്ന് കീഴടങ്ങിയവര്‍ തന്നെ പറഞ്ഞത് പോലീസിന് എതിരെയുള്ള നിര്‍ണ്ണായക മൊഴിയാണ്.