തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ സുരക്ഷ ശക്തമാക്കിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിര്‍ഭാഗ്യകരമായ സംഭവമാണിത്. പ്രതികള്‍ക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
അതേ സമയം ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മുന്നേറുകയാണ്. സംഭവം രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.