കൊച്ചി:വാഗമണ്‍ സിമി ക്യാംപ് കേസില്‍ കേരളത്തിലെത്തിച്ച ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് അബ്ദുള്‍ സബാന് ഖുറേഷിയെ, എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും. തിരിച്ചറിയല്‍ പരേഡിന് ശേഷം ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകാംഗമായ ഖുറേഷിയെ തിങ്കളാഴ്ചയാണ് എറണാകുളം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയത്. 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ഖുറേഷിയെ ശാരീരിക പരിശോധനകള്‍ക്കു ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചു.
https://www.youtube.com/watch?v=zjhXcN6rOkg
വാഗമണ്‍ സിമി ക്യാംപുമായി ബന്ധപ്പെട്ട് മലയാളി ഭീകരരെ പ്രതികളാക്കി എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ 35ാം പ്രതിയാണ് ഖുറേഷി. കേസില്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് ഗുജറാത്തില്‍ നിന്നും ഇയാളെ കേരളത്തില്‍ എത്തിച്ചത്.
കസ്റ്റഡിയില്‍ കിട്ടിയ ശേഷം സിമി ക്യാമ്പ് നടന്ന തങ്ങള്‍പ്പാറയില്‍ ഇയാളെ കൊണ്ടുപോകും. വാഗമണില്‍ സിമി ക്യാമ്പ് നടക്കുന്ന സമയത്ത് സിമിയുടെ ഖജാന്‍ജിയായിരുന്നു ഖുറേഷി. അഹമ്മദാബാദ് സ്ഫോടനത്തിനു മുന്നോടിയായി ആണ് ക്യാമ്പ് നടന്നത്.
മഹാരാഷ്ട്ര സ്വദേശിയായ ഇയാളെ ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ മുജാഹിദീനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയപ്പോഴാണ് പിടിയിലായത്. 2008ല്‍ അഹമ്മദാബാദില്‍ തുടര്‍ച്ചയായി നടന്ന ബോംബ് സ്ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നടന്ന തീവ്രവാദ അക്രമങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളിലെ പ്രതി കൂടിയാണ്.