കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ എക്സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പരുക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഞ്ചാവ് പിടിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തിന് നേരെ കുരുമുളക് സ്പ്രേ ചെയ്ത ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആറംഗ അക്രമി സംഘത്തിൽ ഒരാളെ എക്സൈസ് സംഘം പിടികൂടി.