കൊച്ചി: വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ചകേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച നിരപരാധിയായ യുവാവ് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട് ആശുപത്രിയില്‍. വരാപ്പുഴ സ്വദേശിയായ ശ്രീക്കുട്ടനാണ് ആശുപത്രിയില്കഴിയുന്നത്. വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ എസ്.ഐ ആയിരുന്ന ദീപക്കാണ് മര്‍ദ്ദിച്ചതെന്ന് ശ്രീക്കുട്ടന് പറയുന്നു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായിബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍കഴിയുന്ന വരാപ്പുഴ സ്റ്റേഷനിലെ മുന്‍ എസ്ഐ ദീപക്കിനെതിരായ ശക്തമായ തെളിവായാണ് ശ്രീക്കുട്ടന്റെ അനുവഭത്തെ വിലയിരുത്തപ്പെടുന്നത്.
വാസുദേവന്റെ വീടാക്രമിച്ച സംഘത്തിനൊപ്പമുണ്ടായിരുന്നില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും എസ് ഐ ദീപക്ക് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന ശ്രീക്കുട്ടന് പറഞ്ഞു. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഐ.ജി ശ്രീജിത്തിനോടും മജിസ്ട്രേറ്റിനോടും എസ്.ഐ മര്‍ദ്ദിച്ചിരുന്നതായി പറഞ്ഞിരുന്നതായും ശ്രീക്കുട്ടന് പറയുന്നു.
16 ദിവസത്തെ റിമാന്‍ഡിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് ശരീരത്തിന്റെ തളര്‍ച്ച തിരിച്ചറിഞ്ഞത്. ടൈല്‍ പണിചെയ്ത് കുടുംബം പോറ്റുന്ന ശ്രീക്കുട്ടന് ജോലിചെയ്യാന്‍ ഇനി സാധിക്കുമോയെന്നത് വിദഗ്ദ്ധ ചികിത്സക്ക് ശേഷമേ പറയാനാകു.
വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ചകേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത 10 പേരില്‍ മരിച്ച ശ്രീജിത്തും ശ്രീക്കുട്ടനുമുള്പ്പെടെ 7 പേര് നിരപരാധികളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അറിയിച്ചിരുന്നു.