വ്യവസായങ്ങൾ തന്നെയാണ് ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറ നിർണയിക്കുന്നത്. കേരളത്തിൽ വ്യവസായങ്ങളും വ്യവസായ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപംകൊടുത്ത സർക്കാർ ഏജൻസിയാണ് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ അഥവാ കെഎസ്ഐഡിസി .ഇടത്തരം വൻകിട വ്യവസായങ്ങൾ തുടങ്ങുന്നതിനും നിലവിലെ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനും കെഎസ്ഐഡിസി വിവിധ വായ്പ്പാ ധനസഹായ പദ്ധതികൾ നടപ്പിലാക്കിവരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇക്കുറി ജനക്ഷേമത്തിൽ.
https://www.youtube.com/watch?v=HyF9TSBlS94
ഇനി വരാനിരിക്കുന്നത് റോബോട്ടുകളുടെ വസന്തകാലമാണ്. മനുഷ്യന് അപ്രാപ്യമായ ജോലികൾ ഇനി റോബോട്ടിക് കൈകൾ നിർവഹിക്കും. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സഹായം നൽകുന്നതിന് കെഎസ്ഐഡിസി മുന്തിയ പരിഗണന നൽകുന്നു.സ്റ്റാർട്ടപ്പുകൾ ഐടി മേഖലകളിൽ മാത്രമൊതുങ്ങുന്നില്ല. കൃഷിയിലും ബയോടെക്നോളജിയിലുമൊക്കെ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ പുതുതലമുറ മുന്നോട്ടുവരുന്നു. സ്റ്റാർട്ടപ്പുകൾക്കുമാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കെഎസ്ഐഡിസി സഹായം നൽകി വരുന്നു.ഒറ്റക്കോ കൂട്ടായോ കമ്പനികൾ രജിസ്റ്റർ ചെയ്തു കൊണ്ട് സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സഹായം ലഭിക്കാൻ കെഎസ്ഐഡിസി പോലുള്ള സർക്കാർ ഏജൻസികളുടെ സഹായം പ്രയോജനപ്പെടുത്താം. ഓരോ വ്യവസായ സംരംഭങ്ങളും രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചക്ക് പിൻബലമേകുന്നു.