ദുബായ്: ദുബായിൽ ശസ്ത്രക്രിയകൾ ചിത്രീകരിക്കുന്നതിന് വിലക്ക്. ആശുപത്രികൾ തങ്ങളുടെ സേവനങ്ങളുടേയും ഡോക്ടർമാരുടേയും പരസ്യത്തിനായി ശസ്ത്രക്രിയകൾ ചിത്രീകരിക്കുന്നതാണ് ആരോഗ്യവകുപ്പ് വിലക്കിയത്.
പരസ്യ ആവശ്യങ്ങൾക്കായി ശസ്ത്രക്രിയകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. അയോഗ്യരായ പലരും ഓപ്പറേഷൻ തീയറ്ററിൽ കയറുന്നതിന് ഇത് കാരണമായിട്ടുണ്ട്.
ഇത് ഒഴിവാക്കാനാണ് പുതിയ നിർദ്ദേശമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.