മലപ്പുറം: എടപ്പാളിലെ സിനിമ തീയേറ്ററില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൊയ്തീന്‍കുട്ടി കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ഇവരും സമീപത്തുണ്ടായിരുന്നു. ഇവരുടെ അനുവാദത്തോടെയാണ് കുഞ്ഞിനെതിരെ അതിക്രമം നടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയെ മഞ്ചേരിയിലെ റെസ്ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
പെണ്‍കുട്ടിയുടെ അമ്മയെ പൊന്നാനിയില്‍ കൊണ്ടു വന്ന് തെളിവെടുക്കും. നേരത്തെ കുട്ടിയുടെ അമ്മയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വനിത കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന് പറഞ്ഞിരുന്നു.
അതേസമയം പെണ്‍കുട്ടിയെ ഇതിന് മുമ്പും മൊയ്തീന്‍കുട്ടി പീഡിപ്പിച്ചതായി സൂചനയുണ്ട്. കുട്ടിയുടെ അമ്മയുടെ അറിവോടെയാണിതെന്നുമാണ് റിപ്പോര്‍ട്ട്. മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഒരു ക്വാര്‍ട്ടേഴ്സിലായിരുന്നു ഇവരുടെ താമസം.