ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പിഎസ് ശ്രീധരന് പിള്ളയുടെ വാഹന പ്രചാരണ യാത്രക്ക് തുടക്കമായി. ശ്രീധരന് പിള്ളയുടെ ജന്മനാടായ വെണ്മണിയില് നിന്ന് രാജ്യസഭാഅംഗം സുരേഷ് ഗോപിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്.
ഇത്തവണ ചെങ്ങന്നൂര്‍ വോട്ട് ചെയ്യേണ്ടത് ചെങ്ങന്നൂരിന് വേണ്ടി മാത്രമല്ല, മുഴുവന്‍ കേരളത്തിനും വേണ്ടിയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ കരഞ്ഞ് കണ്ണീര് വറ്റിയ കണ്ണൂരിലെ അമ്മമാരെ ഓര്‍ക്കണം. കൊല്ലും കൊലയും നിയന്ത്രിക്കാനാവില്ലെങ്കില്‍, അതിന് നട്ടെല്ലില്ലെങ്കില്‍ ഇങ്ങനെയൊരു ഭരണമെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
സമ്മേളനത്തിനു ശേഷം വിവിധ സ്വീകരണയോഗങ്ങളിലേക്ക് പ്രചാരണ യാത്ര നീങ്ങി.