ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ വോട്ട് എന്‍ഡിഎക്കു തന്നെ എന്ന് തുഷാര്‍ വെള്ളാപ്പള്ളി. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം എന്നാണ് പ്രതീക്ഷ. അവിടെ വോട്ട് മറിക്കണമെന്നോ, സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യരുതെന്നോ നേതൃത്വം പറഞ്ഞിട്ടില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമല്ലെങ്കിലും എന്‍ഡിഎയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.