ചെന്നൈ ; ഹൈന്ദവ ദൈവത്തെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രശസ്ത സംവിധായകന് ഭാരതിരാജയ്ക്കെതിരെ പോലീസ് കേസെടുത്തു. ചെന്നൈ വടപളനി പോലീസാണ് കേസെടുത്തത്.
ജനുവരി 18 നാണ് കേസിനാസ്പദമായ സംഭവം. കാവേരി വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ സംവിധായകന് ഹിന്ദു ദൈവമായ ഗണപതി തമിഴ്നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെട്ട ദൈവമാണെന്നും, യഥാര്‍ത്ഥ ദൈവമല്ലെന്നും ഭാരതി രാജ പറഞ്ഞിരുന്നു.
തുടർന്ന് ഭാരതി രാജയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദു മക്കള്‍ മുന്നണി കോടതിയെ സമീപിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഹര്‍ജി പരിഗണിച്ച കോടതി ഭാരതിരാജ ദൈവങ്ങളെ അവഹേളിച്ചിട്ടുണ്ടെന്നുറപ്പുണ്ടെങ്കില് കേസെടുക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.