ഗോവ : അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ താൻ മടങ്ങിയെത്തുമെന്നറിയിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ട്വീറ്റ്.
രോഗബാധിതനായി അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ട്വിറ്ററില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ മടങ്ങിവരവ് അറിയിച്ചത്.
മുഖ്യമന്ത്രി പരീക്കറിന്റെ ആരോഗ്യ നില മോശമാണെന്നും ഗോവയ്ക്ക് പുതിയ മുഖ്യമന്ത്രി വേണമെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തവേയാണ് പരീക്കറുടെ വീഡിയോ വന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ ആവേശത്തിലാണ്.
കഴിഞ്ഞ ദിവസവും ഗോവക്ക് പുതിയ മുഖ്യമന്ത്രിയെ നൽകണമെന്ന് ബിജെപി അദ്ധ്യക്ഷനോട് കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു.
ചികിത്സ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുകയാണ് അദ്ദേഹം.മാര്‍ച്ചിലാണ് അദ്ദേഹത്തെ അമേരിക്കയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയത്. അതിനു മുമ്പ് മുംബൈയില്‍ ചികിത്സയിലായിരുന്നു.
My message to BJP Booth Karyakartas. pic.twitter.com/cgkfIY31cF
— Manohar Parrikar Memorial (@manoharparrikar) May 13, 2018