കോഴിക്കോട് ; പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതിലുള്ള അനിഷ്ടം തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കേരള ഫയർ സർവീസ് അസോസിയേഷൻ (കെഎഫ്എസ്എ) സംഘാടർക്കു നേരെയായിരുന്നു മുഖ്യമന്ത്രിയുടെ ശകാരം.
സാധാരണ പ്രതിനിധി സമ്മേളനത്തിനൊപ്പമാണ് പൊതു സമ്മേളനം നടത്തേണ്ടത്.എന്നാൽ ഇവിടെ മാർച്ചിൽ പ്രതിനിധി സമ്മേളനം നടത്തി ഇത്ര ഇടവേളയ്ക്കു ശേഷം പൊതുസമ്മേളനം നടത്തുന്നത് സാധാരണ സമ്പ്രദായമല്ല.
നിങ്ങൾക്കങ്ങനെ ആവാമെങ്കിൽ അങ്ങനെയാവാം. ഇക്കാര്യം നേരത്തെ അറിയാതിരുന്നതു നന്നായി. നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിൽ ഈ ബുദ്ധിമുട്ടിൽ പങ്കെടുക്കില്ലായിരുന്നെന്നും പിണറായി പറഞ്ഞു.
കാര്യങ്ങൾ തിരക്കാതിരുന്നത് തന്റെ വീഴ്ച്ചയാണ്.കമ്മിറ്റി അവരവർക്ക് സൗകര്യമുള്ള രീതിയിൽ നടപടിയെടുക്കരുതെന്നും പിണറായി പറഞ്ഞു.