കുവൈറ്റ് സിറ്റി ; കുവൈറ്റില്‍ 65 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ വിസ പുതുക്കി നല്‍കുന്നതും മാറ്റിനല്കുന്നതും നിരോധിച്ചു. 65 വയസ്സ് പിന്നിട്ടവർക്ക് ഇനി സ്വദേശത്തേക്ക് മടങ്ങേണ്ടിവരും.
65 വയസ്സ് തികയുന്ന വ്യക്തികളുടെ വിസ പുതുക്കുന്നതും കമ്പനിമാറുന്നതും സംബന്ധിച്ച വിഷയം ചര്ച്ചചെയ്യാന്കുവൈറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, എംപ്ലോയേഴ്സ് യൂണിയന് പ്രതിനിധികളുമായി യോഗം ചേര്‍ന്നിരുന്നു.
അതേ സമയം 30 വയസ്സില്‍ താഴെ പ്രായമുള്ള സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍മാർക്ക് നിയമനം നല്‍കാനുള്ള തീരുമാനം മാറ്റിവച്ചതായും റിപ്പോര്‍ട്ടുണ്ട്.