കൊച്ചി: പ്രശസ്ത സിനിമ നടന് കലാശാല ബാബു(68) അന്തരിച്ചു. ഞായറാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പ്രശസ്ത കഥകളി ആചാര്യന് പത്മശ്രീ കലാമണ്ഡലം കൃഷ്ണന് നായരുടെയും കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. നാടകവേദികളിലൂടെയാണ് കലാരംഗത്തേക്കുള്ള പ്രവേശനം. 1977ല്‍ പുറത്തിറങ്ങിയ ഇണയെതേടി എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. തുറുപ്പുഗുലാന്‍, കസ്തൂരിമാന്‍, ബാലേട്ടന്, പെരുമഴക്കാലം, ടു കണ്ട്രീസ്, ചെസ്സ്, പോക്കിരിരാജ, തുടങ്ങീ അമ്പതിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീന്‍ സീരിയലുകളിലും ധാരാളം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ലളിതയാണ് ഭാര്യ. ശ്രീദേവി, വിശ്വനാഥന് എന്നിവര്‍ മക്കളാണ്.