തിരുവനന്തപുരം: തിരുവനന്തപുരം കുറവന്‍ കോണത്ത് കനത്തമഴയില്‍ ഓടയില്‍ വീണ് ഒരാള്‍ മരിച്ചു. അമ്പലമുക്ക് സ്വദേശി മണിയന് ആണ് മരിച്ചത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഓടയുടെ സ്ലാബ് ഇളകി ഇയാള്‍ ഉള്ളില്‍ അകപ്പെടുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. ഉടന്‍തന്നെ ഓടയില്‍നിന്ന് പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആംബുലന്‍സിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചെങ്കിലും ഇവര്‍ എത്താന്‍ താമസിച്ചതും മരണത്തിന് ഇടയാക്കിയെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.