കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം. നോര്‍ത്ത് പര്‍ഗാനയില്‍ സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും ചുട്ടു കൊന്നു. ദിബു ദാസ്, ഭാര്യ ഉഷാ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു. നിരവധി പേര്‍ക്ക് തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്നിടങ്ങളില്‍ സ്ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയവര്‍ക്കു നേരെയെല്ലാം വ്യാപക ആക്രമണമാണുണ്ടായത്. രാവിലെ ഏഴു മണിക്കാണ് 20 ജില്ലകളിലേ വിവിധ പഞ്ചായത്തുകളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചത്. അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ പലയിടങ്ങളിലും അക്രമ സംഭവങ്ങള്‍ ആരംഭിച്ചു.
വോട്ടു ചെയ്യാനെത്തിയ തങ്ങളെ ത്രിണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. താരകേശ്വറില്‍ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പലയിടത്തും ബൂത്തുകള്‍ തൃണമൂലിന്റെ നിയന്ത്രണത്തിലാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം ഉണ്ടായതാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങള്‍ തകര്‍ക്കുകയും ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ പശ്ചിമ ബംഗാളില്‍ വ്യാപകമായ ആക്രമണമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്നത്. തിരഞ്ഞെടുപ്പിനു നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ്സ് മറ്റു പാര്‍ട്ടിക്കാരെ അനുവദിച്ചിരുന്നില്ല. പത്രിക സമര്പ്പണത്തിനിടയിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു.