ന്യൂഡൽഹി : ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ വൃക്ക മാറ്റിവച്ചു. ഡൽഹി എയിംസിലായിരുന്നു ശസ്ത്രക്രിയ . ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ജെയ്റ്റ്ലിയും വൃക്കദാതാവും സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി അദ്ദേഹത്തിന് ഡയാലിസിസ് നടത്തിയിരുന്നു..
ഏപ്രിലിൽ ആയിരുന്നു ആദ്യം സർജറി നടത്താൻ തീരുമാനിച്ചതെങ്കിലും ജെയ്റ്റ്ലിക്ക് പ്രമേഹമുള്ളത് കൂടി കണക്കിലെടുത്ത് ശസ്ത്രക്രിയ മെയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ജെയ്റ്റ്ലി തന്നെയാണ് വൃക്ക രോഗമുണ്ടെന്ന് ട്വീറ്റിലൂടെ അറിയിച്ചത്.