ന്യൂഡല്‍ഹി : സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തെ കോടതിയിൽ നേരിടുമെന്ന് ശശി തരൂർ.
സുനന്ദയെ അറിയുന്ന ആരും അവര്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കില്ല. ഡല്‍ഹി പൊലീസ് നാല് വര്‍ഷത്തോളം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ സത്യം ഇതാണോ എന്നും തരൂർ ട്വിറ്ററിൽ ചോദിച്ചു.
ആറ് മാസം മുന്‍പ് ഡല്‍ഹി ഹൈക്കോടതിയില്‍ ആര്‍ക്കെതിരെയും ഒന്നും കണ്ടെത്താനായില്ലെന്ന് പറഞ്ഞ പൊലീസ് ആറു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അവിശ്വസനീയമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.
സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹികപീഡനം എന്നിവ ചുമത്തിയിട്ടുണ്ട്.