ന്യൂഡൽഹി ; ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടർന്ന് ധനവകുപ്പിന്റെ അധിക ചുമതല റയിൽ വേ മന്ത്രി പീയുഷ് ഗോയലിനു നൽകി.
രാജ്യവർധൻ സിംഗ് റത്തോഡിനെ പുതിയ വാർത്താവിതരണ മന്ത്രിയായി നിയമിച്ചതോടെ സ്മൃതി ഇറാനിക്ക് ഇനി ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതല മാത്രമേയുണ്ടാകൂ.
ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രിയായി എസ്.എസ്. അലുവാലിയയെയും നിയമിച്ചു. അൽഫോൺസ് കണ്ണന്താനം ടൂറിസം വകുപ്പിനൊപ്പമാണ് ഇതിന്റെ ചുമതലയും വഹിച്ചിരുന്നത്.