ബംഗളൂരു: കര്‍ണാടകയിലെ ജനവിധി ആര്‍ക്കൊപ്പമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 39 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. രണ്ടിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 72.36 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എക്സിറ്റ് പോളുകള്‍ തൂക്കുസഭയെന്ന് വിധിയെഴുതിയെങ്കിലും മികച്ച വിജയം നേടുമെന്ന ശുഭപ്രതീക്ഷയിലാണ് ഇരു പാര്‍ട്ടികളും.
രാവിലെ 10 മണിയോടു കൂടി തന്നെ കര്‍ണാടക ആരോടൊപ്പമാണെന്നതിന്റെ ഏകദേശരൂപം ലഭിക്കും.