ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മുവിലെ സാംബ മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് വെടിവപ്പുണ്ടായത്. ദേവേന്ദ്ര സിങ് എന്ന കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്.
സാംബയിലെ മാംഗുചക് പോസ്റ്റുകള്‍ക്കു നേരെ ഇന്നലെ രാത്രി 1.20 ഓടു കൂടിയാണ് പാകിസ്ഥാന്റെ ഭാഗത്തു പ്രകോപനമൊന്നും കൂടാതെ ആക്രമണമുണ്ടായത്. തുടര്‍ന്ന് പട്ടാളവും തിരിച്ചടിച്ചു. വെടിയേറ്റ ഉടനെ ദേവേന്ദ്രയെ മിലിറ്ററി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതിനിടെ കത്വയിലെ ഹിരാനഗര്‍ മേഖലയില്‍ അഞ്ചു പേര് നുഴഞ്ഞു കയറിയതായും ബിഎസ്എഫ് ജവാന്മാര് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ ഭീകരരാണെന്നാണ് കരുതുന്നത്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് നടക്കുന്നുണ്ട്.