ചെന്നൈ : കർണാടക തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർ ശെൽവം അഭിനന്ദിച്ചു. ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കടന്നു വരവിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ട്വിറ്ററിൽ അമിത് ഷായ്ക്കുള്ള കത്തിൽ കുറിച്ചു.
കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പനീർ ശെൽവം അഭിനന്ദനം അറിയിച്ചു. മോദിയുടെ കഠിന പ്രയത്നമാണ് വിജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കി.